Friday, 13 November 2026 About Us · Contact Us

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു; മരണം അഞ്ചായി

Guillain Barre Syndrome Spreads Fear In Maharashtra Death - ഗില്ലിന്‍ ബാരെ സിന്‍ഡ്രോം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു; മരണം അഞ്ചായി

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു. മരണം അഞ്ചായി. 60വയസുകാരായ രണ്ടുപേരുടെ പരിശോധനാഫലം കൂടി പുറത്തുവന്നതോടെയാണ് ജിബിഎസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ യുവാവ് അടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. നിലവില്‍ 149 പേരാണ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്. രോഗം പടരുന്നതെന്ന് വെള്ളത്തിലൂടെയാണെന്നാണ് പ്രാഥമിക നിഗമനം. ചിക്കന്‍ നന്നായി പാകം ചെയ്ത ശേഷമേ കഴിക്കാന്‍ പാടുള്ളു എന്നും തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്. രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുന്നുണ്ട്. ജിബിഎസ് ചികില്‍സ ചിലവേറുന്നതായതിനാല്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

6 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

6 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

6 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

8 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

8 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

9 മണിക്കൂർ മുൻപ്