ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന്റെ പരാജയത്തിന് കാരണം ആംആദ്മി പാർട്ടിയും കോൺഗ്രസുമാണെന്ന് മമത കുറ്റപ്പെടുത്തി 2026ലെ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത മമത ബാനർജി തള്ളിക്കളഞ്ഞു. 294 സീറ്റുള്ള നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർട്ടി ഒറ്റയ്ക്ക് വിജയിക്കുമെന്ന് എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗത്തിൽ അവർ പറഞ്ഞു ഹരിയാന തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി കോൺഗ്രസിനെയും ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആംആദ്മി പാർട്ടിയെയും സഹായിച്ചില്ല. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ബംഗാളിൽ കോൺഗ്രസ് ഇല്ലെന്നും മമത ബാനർജി പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
