Saturday, 14 November 2026 About Us · Contact Us

ജമ്മുവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞ്; ഡ്രൈവർ മരിച്ചു: 15 പേർക്ക് പരിക്ക്

Bus Falls Into 30 Feet Deep Gorge In Jammu Driver Dies 15 - ജമ്മുവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞ്; ഡ്രൈവർ മരിച്ചു: 15 പേർക്ക് പരിക്ക്

ജമ്മുവിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്ന് ഡൽഹിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരം ജമ്മുവിലെ അംഭല്ലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ബസ് ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ജമ്മു പോലീസ് കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ രാകേഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. പെട്ടെന്നുള്ള വളവിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറിയതായതാണ് അപകട കാരണമെന്ന് അധികൃതർ പറയുന്നു. ജമ്മു പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സംഘം, അഗ്നിശമന സേന, അടിയന്തര സേവന സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. ബസിലുണ്ടായിരുന്ന 17 യാത്രക്കാരെയും ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ നില സ്ഥിരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് ഈ സ്ഥലത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

11 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

11 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

12 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

13 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

14 മണിക്കൂർ മുൻപ്