Saturday, 14 November 2026 About Us · Contact Us

എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്; മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്നു: വൈറൽ വീഡിയോ

Whats Going On Here Fish Being Forced To Drink Beer Viral - എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്; മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്നു: വൈറൽ വീഡിയോ

നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ലാത്ത അവസ്ഥയാണ്. ഓരോ ദിവസവും വിശ്വസിക്കാൻ കഴിയാത്ത സംഭവങ്ങളാണ് ഇന്നാട്ടിൽ നടക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളെ ഇളക്കിമറിച്ചുകൊണ്ടാണ് മറ്റൊരു വീഡിയോ വൈറലാവുന്നത്. കാഴ്ച്ചക്കാരെ കൂട്ടാനും വൈറലാവാനും എന്തും കാട്ടിക്കൂട്ടുന്ന അവസ്ഥയിലാണ് മനുഷ്യർ. അത്തരത്തിൽ വൈറലാവാൻ ചെയ്ത് വീഡിയോയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഒരാൾ ഒരു മത്സ്യത്തിൻറെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ കാണാൻ കഴിയുന്നത്. അപകടകരവും വിചിത്രവുമായ പലതരം വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയ്ക്ക് ഉപയോഗിച്ച വിഷയത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിനെ തമാശയായി കാണാൻ കഴിയില്ലെന്നും അയാൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പോസ്റ്റിന് താഴെ കമൻ്റുകൾ വരുന്നത്. ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. https://www.instagram.com/reel/DGchojiSz7n/?utm_source=ig_web_button_share_sheet രോഹു ഇനത്തിൽപ്പെട്ട മത്സ്യത്തിൻ്റെ വായിലേക്കാണ് ഇയാൾ ബിയർ ഒഴിച്ചു നൽകുന്നത്. മത്സ്യം ബിയർ കുടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ദാരുണമായ സംഭവത്തിനെതിരെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചിലരിൽ കൗതകമുണർത്തിയ വീഡിയോ മറ്റ് ചിലരിൽ രോക്ഷമാണ് ഉയർത്തിയത്. ബഹുഭൂരിപക്ഷം ആളുകളും ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് വീഡിയോയെ വിമർശിച്ച ചിൽ വീഡിയോ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻറ് ഓഫ് അനിമൽസിനെ (പെറ്റ) ടാഗ് ചെയ്തിട്ടുമുണ്ട്. മൃഗ പീഡനമായി കണക്കാക്കി ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ (NYU) നടത്തിയ ഒരു ഗവേഷണത്തിൽ മദ്യത്തിൻ്റെ എക്സ്പോഷർ (EtOH) മത്സ്യങ്ങളുടെ സ്വഭാവത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങൾക്ക് വഴിതെറ്റാനും നീന്താൻ കഴിയാതെ വരാനും വിഷാംശമേൽക്കാനും ഇതിലൂടെ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

12 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

12 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

13 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

14 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

14 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

15 മണിക്കൂർ മുൻപ്