Saturday, 14 November 2026 About Us · Contact Us

വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; പ്രതി പിടിയിൽ

A Middle Aged Man Was Hacked To Death In Karimannur - മദ്യപാനത്തിനിടെ തർക്കം; തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു
മദ്യപാനത്തിനിടെ തർക്കം; തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു

യുപിയിൽ യുവതിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് മാസത്തിന് ശേഷം വഴിത്തിരിവ്. പ്രിയ സിംഗ് എന്ന 25കാരിയെ കൊലപ്പെടുത്തിയ കേസിൽ അമിത് സുഗ്രീവ് സിംഗ്(28) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. യുപി ഖോരഗ്പൂർ സ്വദേശിനിയാണ് പ്രിയ. 2024 ഡിസംബർ 27നാണ് പ്രിയയെ കാണാതായത്. മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ പ്രിയയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് ലഭിച്ചു. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി അമിതുമായുള്ള പ്രിയയുടെ ബന്ധം മനസ്സിലാക്കിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. ആദ്യമൊക്കെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. നിരന്തരമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ തുറന്നുപറഞ്ഞു. വിവാഹം ചെയ്യണമെന്ന് പ്രിയ ഇയാളോട് ആവശ്യപ്പെടുമായിരുന്നു. എന്നാൽ പ്രിയയെ അംഗീകരിക്കാൻ അമിതിന്റെ വീട്ടുകാർ തയ്യാറായില്ല ഡിസംബർ 27ന് രാത്രി ഇയാൾ പ്രിയയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് ഒറ്റപ്പെട്ട വഴിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിയുകയും ചെയ്തു. പോലീസിനെ വഴി തെറ്റിക്കാനായി പ്രിയയുടെ മൊബൈൽ ഫോൺ ട്രെയിനിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

13 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

13 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

15 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

15 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

16 മണിക്കൂർ മുൻപ്