Saturday, 14 November 2026 About Us · Contact Us

വാഹനത്തിന് 15 വർഷത്തെ പഴക്കമുണ്ടോ; എങ്കിൽ ഇന്ധനം നൽകില്ല: രാജ്യ തലസ്ഥാനത്തെ മാറ്റത്തിൽ ഞെട്ടി ജനങ്ങൾ

If The Vehicle Is 15 Years Old If Not Fuel Will Not Be - വാഹനത്തിന് 15 വർഷത്തെ പഴക്കമുണ്ടോ; എങ്കിൽ ഇന്ധനം നൽകില്ല: രാജ്യ തലസ്ഥാനത്തെ മാറ്റത്തിൽ ഞെട്ടി ജനങ്ങൾ

പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുതിയ നിയമവുമായി ഡൽഹി ഭരണകൂടം. മാർച്ച് 31-നുശേഷം 15 വർഷം പഴക്കമുള്ള വാഹനത്തിന് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ്‌ സിർസയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ കണ്ടെത്തി പരിശോധിക്കുന്നതിനായി സർക്കാർ ഒരു സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും സിർസ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, വൃത്തിയുള്ളതും സുസ്ഥിരവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ 2025 ഡിസംബറോടെ ഡൽഹിയിലെ സിഎൻജി ബസുകളിൽ 90 ശതമാനവും നിർത്തലാക്കുമെന്നും പകരം ഇലക്ട്രിക് ബസുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (NCR) 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറങ്ങാൻ പാടില്ല എന്ന നയമുണ്ട്. അത്തരം വാഹനങ്ങൾ 2022 ജനുവരി 1 ന് ശേഷം റോഡുകളിൽ ഓടുന്നതായി കണ്ടെത്തിയാൽ അവ പിടിച്ചെടുത്ത് സ്ക്രാപ്പ് യാർഡിലേക്ക് മാറ്റുമെന്നും ഈ ഉത്തരവിൽ പറഞ്ഞിരുന്നു. ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങളിലേക്കാണ് സർക്കാർ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും സിർസ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

14 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

14 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

15 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

16 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

17 മണിക്കൂർ മുൻപ്