ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപ്പെട്ടു; വേഗത കുറവായതിനാൽ ഒഴിവായത് വൻ ദുരന്തം
ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടു. ചന്ദൗലിയിൽ നന്ദൻ കാനൻ എക്സ്പ്രസിലായിരുന്നു അപകടം. ട്രെയിനിലെ കോച്ചുകൾ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിംഗ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപ്പെട്ടത്. ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴായിരുന്നു കോച്ചുകൾ വേർപ്പെട്ടത്. സ്റ്റേഷനിലേക്ക് കയറുന്ന സമയമായതിനാൽ ട്രെയിനിന്റെ വേഗതയും കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്. എസ് 4, എസ് 5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിംഗാണ് വേർപ്പെട്ടത്. പുരിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. നാല് മണിക്കൂറോളം നേരമെടുത്താണ് ഒടുവിൽ തകരാർ പരിഹരിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
