ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ
ജമ്മു കാശ്മീർ കത്രയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ. സുരക്ഷാ പരിശോധനകൾ ലംഘിച്ച് എത്തിയ ജ്യോതി ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായത്. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പോലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. ഇവർക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തതായി എസ് എസ് പി റിയാസി പർമീന്ദർ സിംഗ് അറിയിച്ചു കഴിഞ്ഞ ദിവസം വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ച സോഷ്യൽ മീഡിയ താരം ഓർഹാൻ അവത്രമണിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കത്രയിലെ മദ്യനിരോധന മേഖലയിലിരുന്നാണ് യുവതികളടക്കമുള്ള എട്ട് പേർ മദ്യപിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
