വീണ ജോർജുമായി അടുത്താഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡ
ആരോഗ്യമന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച കൂടിക്കാഴ്ച നടത്തും. ഇന്നലെ ഡൽഹിയിലെത്തിയ വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കാണാനാകാതെ കേരളത്തിലേക്ക് മടങ്ങിയിരുന്നു യുഡിഎഫ് എംപിമാരും ഇന്ന് ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കാണാൻ ശ്രമിക്കുമെന്ന് എംപിമാർ പറഞ്ഞു. അതേസമയം ഡൽഹിയിലെ കേരളാ പ്രതിനിധി കെവി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. ആശമാരുടെ സമരം തുടരുന്നതിനിടെയാണ് വീണ ജോർജ് ഡൽഹിയിലെത്തി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. അതേസമയം ഇന്നലെ മുതൽ ആശമാർ നിരാഹാര സമരം ആരംഭിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാൽപതാം ദിവസത്തിലേക്കും നീണ്ടു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
