മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍; സര്‍വീസ് ആരംഭിക്കുക ഏപ്രില്‍ മൂന്നിന്
മുംബൈ: ലോക്മാന്യതിലക് ടെര്മിനസില് നിന്ന് കൊച്ചുവേളിയിലേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്നിനും മേയ് 31നും ഇടയിലാണ് സര്‍വീസുകള്‍ നടത്തുക. വ്യാഴാഴ്ചകളില്‍ വൈകിട്ട് 4ന് ലോക്മാന്യ തിലക് ടെര്മിനസില് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 10.45ന് തിരുവനന്തപുരത്തെത്തും. കോട്ടയം വഴിയാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. കൊച്ചുവേളിയില്‍ നിന്ന് ശനിയാഴ്ചകളില്‍ വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കള്‍ പുലര്‍ച്ചെ 12.45ന് എല്‍ടിടിയില്‍ എത്തും. ഏറെക്കാലമായി മലയാളികള്‍ സ്ഥിരം ട്രെയിന്‍ ആവശ്യപ്പെടുന്നതിനിടെയാണ് അവധിക്കാല പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
