ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നു; ഒരു പോലീസുദ്യോഗസ്ഥന് പരുക്ക്
ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജുതാനയിലാണ് ഇന്നും ഏറ്റുമുട്ടൽ നടന്നത്. ഒരു പോലീസുദ്യോഗസ്ഥന് പരുക്കേറ്റു. കത്വയിൽ കഴിഞ്ഞ നാല് ദിവസമായി ഭീകർക്കായി തെരച്ചിൽ നടന്നുവരികയാണ് ഇന്ന് രാവിലെ രാജ്ബാഗിലെ ജുതാനയിൽ തീവ്രവാദികളെ സുരക്ഷാ സേന കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. പ്രദേശത്തേക്ക് കൂടുതൽ സൈനികർ എത്തിയതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരരുമായാണ് ഇന്ന് ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച വൈകുന്നേരവും പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
