Sunday, 15 November 2026 About Us · Contact Us

ഓപറേഷൻ സിന്ദൂർ ഇന്ത്യയുടെ രൗദ്രഭാവം; ഏപ്രിൽ 22ലെ ആക്രമണത്തിന് 22 മിനിറ്റിൽ മറുപടി നൽകി: പ്രധാനമന്ത്രി

Sindoor Is A Symbol Of Indias Strength Today It Will Also - സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി
സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും ഇതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനെ കുറിച്ചും രാജസ്ഥാനിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. രാജ്യത്തെ സേന ജനങ്ങളുടെ ആശീർവാദത്തോടെ തിരിച്ചടിച്ചു ഈ സർക്കാർ മൂന്ന് സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യം നൽകി. മൂന്ന് സേനകളും ചേർന്ന് ചക്രവ്യൂഹം തീർത്തു. ഏപ്രിൽ 22ന് ഭീകരർ നടത്തിയ ആക്രമണത്തിന് 22 മിനിറ്റിൽ മറുപടി നൽകി. 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. സിന്ദൂരം മായ്ക്കാൻ നോക്കിയവരെ അവരുടെ മണ്ണിൽ പോയി നശിപ്പിച്ചു. ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപറേഷൻ സിന്ദൂർ. ഭീകരവാദ ആക്രമണങ്ങൾക്ക് രാജ്യം തക്കതായ മറുപടി നൽകും. പാക്കിസ്ഥാന്റെ കപട മുഖം കാണിക്കാൻ നമ്മുടെ സംഘം ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്നുണ്ട്. നമ്മുടെ വ്യോമത്താവളങ്ങൾ ആക്രമിക്കാൻ അവർ ശ്രമിച്ചെങ്കിലും ഒന്നിൽ പോലും ഒന്ന് തൊടാൻ പാക്കിസ്ഥാന് സാധിച്ചില്ല. പാക്കിസ്ഥാനോട് ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കാശ്മീരിന് വേണ്ടിയുള്ളതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

5 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

6 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

7 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

11 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

15 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026