പുഴയിൽ വീണ സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സൈനികോദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
സിക്കിമിൽ പുഴയിൽ വീണ സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 23 വയസ്സുള്ള സൈനിക ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്കൗട്ട്സ് സംഘത്തോടൊപ്പം പോസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം പട്രോളിംഗ് ടീമിലെ അഗ്നിവീറായ സ്റ്റീഫൻ സുബ്ബ തടിപ്പാലം കടക്കുന്നതിനിടെ കാലുതെറ്റി പുഴയിലേക്ക് വീണു. സുബ്ബയെ രക്ഷപ്പെടുത്താനായി ശശാങ്ക് പുഴയിലേക്ക് എടുത്ത് ചാടി. മറ്റൊരു സൈനികൻ നായിക് പുക്കൽ കട്ടേലും സഹായത്തിനായി പുഴയിൽ ഇറങ്ങി സ്റ്റീഫൻ സുബ്ബയെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ശശങ്ക് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കുറേ നേരത്തെ പരിശോധനക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
