ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ജമ്മു കാശ്മീരിലെ ചെനാബ് റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് ചെനാബ്. ഈഫൽ ടവറിനേക്കാൾ ഉയരം ചെനാബ് ആർച്ച് പാലത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലം രാജ്യത്തിന് സമർപ്പിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കാശ്മീർ സന്ദർശനം കൂടിയാണിത്. കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പാലം. റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്ക് മുകളിലാണ് പാലം നിർമിച്ചിരിക്കുന്നത് 1400 കോടി രൂപ ചെലവിലാണ് നിർമാണം. ഉധംപൂർ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരമുള്ളയും ശ്രീനഗറുമായും ബന്ധിപ്പിക്കുന്ന പാലം കാശ്മീർ റെയിൽ പദ്ധതിയുടെ ഭാഗമാണ്. പാലം വരുന്നതോടെ ശ്രീനഗർ-ജമ്മു റൂട്ടിലെ സഞ്ചാര സമയം ഏഴ് മണിക്കൂറായി കുറയും. 467 മീറ്റർ നീളമുള്ള കമാനമാണ് പാലത്തിന്റെ ആകർഷണം. നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ആകെ നീളം 1315 മീറ്റർ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
