Sunday, 15 November 2026 About Us · Contact Us

യുപിയിൽ 17കാരിയെ തലയറുത്ത് കൊന്ന് കനാലിൽ തള്ളി; അമ്മയടക്കം നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

17 Year Old Girl Beheaded And Thrown Into Canal In Up Four - യുപിയിൽ 17കാരിയെ തലയറുത്ത് കൊന്ന് കനാലിൽ തള്ളി; അമ്മയടക്കം നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ മീററ്റിൽ 17കാരിയെ തലയറുത്ത് മൃതദേഹം കനാലിൽ തള്ളി സംഭവത്തിൽ നാല് പേർ പിടിയിൽ. മീററ്റിലെ പർതാപൂരിലാണ് സംഭവം. നാല് കുടുംബാംഗങ്ങളാണ് പിടിയിലായത്. ആൺസുഹൃത്തിന്റെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് പെൺകുട്ടിയുടെ കൈയിൽ ചുരുട്ടി പിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു ഇതാണ് മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിച്ചത്. ബഹാദൂർപൂരിലെ ഗ്രാമത്തിലെ അഴുക്കുചാലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വികാസ് എന്നെഴുതിയ പേരും മൊബൈൽ നമ്പറുമാണ് മൃതദേഹത്തിൽ നിന്ന് പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് ഈ നമ്പറിൽ ബന്ധപ്പെടുകയും പെൺകുട്ടി തന്റെ കാമുകിയാണെന്ന് യുവാവ് സമ്മതിക്കുകയുമായിരുന്നു ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവൻമാരെയും ഒരു ബന്ധുവിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവുമായുള്ള ബന്ധം കുടുംബത്തിന് താത്പര്യമില്ലായിരുന്നു. പെൺകുട്ടിയുടെ അറുത്തുമാറ്റിയ തല ഇതുവരെ കണ്ടെത്താനായിട്ടില്ല

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

9 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

10 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

10 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

15 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

18 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026