Sunday, 15 November 2026 About Us · Contact Us

ഭാര്യയുടെ വെട്ടിയെടുത്ത തല സ്‌കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര; കാഴ്ച കണ്ട് ഞെട്ടി പോലീസ്

Husband Rides Wifes Severed Head On Scooter Police Shocked - ഭാര്യയുടെ വെട്ടിയെടുത്ത തല സ്‌കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര; കാഴ്ച കണ്ട് ഞെട്ടി പോലീസ്

ബംഗളൂരുവിൽ ഭാര്യയുടെ വെട്ടിയെടുത്ത തല സ്‌കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര. നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവം. ബംഗളൂരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഈ സംഭവം കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ് സ്‌കൂട്ടറിന്റെ ഫുട്‌ബോർഡിൽ ഒരു സ്ത്രീയുടെ വെട്ടിയെടുത്ത തല ഇരിക്കുന്നുണ്ടായിരുന്നു. തന്റെ ഭാര്യയാണ് ഇതെന്നും താൻ കൊലപ്പെടുത്തിയതാണെന്നും കൂസലില്ലാതെ യുവാവ് പോലീസിനോട് പറഞ്ഞു. 26കാരി മാനസയാണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചാണ് ശങ്കർ ഭാര്യയുടെ തല വെട്ടിയെടുത്തത്. ഇതുമായി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാൻ പോകുമ്പോഴാണ് പോലീസ് കണ്ടത്. മാനസക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

9 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

10 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

11 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

15 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

19 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026