ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തായ്‌ലാൻഡിൽ ലാൻഡ് ചെയ്തു. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 319 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് തായ് ദ്വീപിൽ തിരിച്ചിറക്കിയത്. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിലെ 156 യാത്രക്കാരെയും എമർജൻസി ലാൻഡിംഗിന് ശേഷം വിമാനത്തിൽ നിന്നും പുറത്തിറക്കി. തുടർന്ന് വിമാനം പരിശോധിച്ചതായി എയർപോർട്ട് ഓഫ് തായ്‌ലാൻഡ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ ഭയപ്പെടേണ്ട ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും പിന്നാലെ തായ് വിമാനത്താവളം അധികൃതർ അടിയന്തര നടപടികളിലേക്ക് കടന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്യുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
