ഇറാൻ-ഇസ്രായേൽ സംഘർഷം: യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാന കമ്പനികൾ
ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാന കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മാർഗനിർദേശങ്ങൾ ഇറക്കിയത്. ഇറാന് ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുമെന്നുമാണ് ഇൻഡിഗോയുടെ അറിയിപ്പ് യാത്ര വൈകാനും യാത്രാ ദൈർഘ്യം കൂടാനും ഇത് കാരണമാകും. യാത്ര പുറപ്പെടും മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് എല്ലാ സഹായങ്ങളും നൽകാൻ സജ്ജമാണെന്നും കമ്പനി അറിയിച്ചു ഇറാന്റെ വ്യോമപാത ഒഴിവാക്കിയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. വിമാനത്തിന്റെ സ്റ്റാറ്റസ് നിരന്തരം നോക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
