Kerala
വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി
പിവി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്
ഒക്ടോബർ മൂന്നിനാണ് അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പി ശശി വക്കീൽ നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനൽ അപകീർത്തി കേസുമായി പി ശശി മുന്നോട്ടു പോകുന്നത്. നേരത്തെ വാർത്താ സമ്മേളനങ്ങളിലും പരിപാടികളിലും പി ശശിക്കെതിരെ വലിയ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കത്ത് അടക്കം അൻവർ പുറത്തുവിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കത്ത് പിൻവലിക്കണമെന്നും പി ശശി വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.