Kerala

ബാലന്‍ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ട്; പരിഹസിച്ച് സന്ദീപ് വാര്യര്

ബാലന്‍’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും സന്ദീപ് വാര്യര്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിങ്ങളില്‍ ഒരുവനായി താന്‍ ഉണ്ടാവുമെന്ന് സന്ദീപ് പ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് കോണ്ഗ്രസ് നല്‍കിയത് വലിയ കസേര അല്ല, ഹൃദയത്തില്‍ വലിയ ഇടമാണ് നല്‍കിയത് – സന്ദീപ് വ്യക്തമാക്കി.

രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സ്ഥാനാര്‍ഥി ആകാനല്ല സന്ദീപ് വാര്യര്‍ വന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സന്ദീപ് വാര്യര്‍ ഒരു തുടക്കം മാത്രമെന്നും ഇനിയും ആളുകള്‍ വരുമെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സന്ദീപ് വാര്യര്‍ സജീവമായി. പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റി സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും ചേര്‍ന്നു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും സന്ദീപ് പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!