Saturday, 14 November 2026 About Us · Contact Us

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; മെയിൽ, എക്‌സ്പ്രസ്, എസി യാത്രകൾക്ക് ചെലവേറും: പുതിയ നിരക്ക് ഡിസംബർ 26 മുതൽ

Youth Dies After Falling While Trying To Jump Off A Moving - Train
ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിലെ നോൺ എസി, എസി കോച്ചുകളിലെ യാത്രാ നിരക്കിലാണ് വർധന വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ 2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

​പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • ​മെയിൽ/എക്‌സ്പ്രസ് ട്രെയിനുകൾ: നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വർധന.
  • ​ഓർഡിനറി ക്ലാസ്: 215 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വർധിക്കും.
  • ​മാറ്റമില്ലാത്തവ: സബർബൻ സർവീസുകൾ, സീസൺ ടിക്കറ്റുകൾ, 215 കിലോമീറ്ററിൽ താഴെയുള്ള ഓർഡിനറി ക്ലാസ് യാത്രകൾ എന്നിവയുടെ നിരക്കിൽ മാറ്റമില്ല.

​വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ഇനങ്ങളിലെ ബാധ്യതയും നികത്തുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധനയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പുതിയ കണക്ക് പ്രകാരം, നോൺ എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾക്ക് ടിക്കറ്റ് നിരക്കിൽ ഏകദേശം 10 രൂപയുടെ വർധനവുണ്ടാകും. 1000 കിലോമീറ്റർ എസി യാത്രയ്ക്ക് 20 രൂപയോളമാകും അധികമായി നൽകേണ്ടി വരിക.

​ഈ വർഷം രണ്ടാം തവണയാണ് റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്. ഇതിനുമുമ്പ് ജൂലൈ മാസത്തിലും സമാനമായ രീതിയിൽ നിരക്ക് കൂട്ടിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

15 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

17 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

17 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

18 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

19 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

19 മണിക്കൂർ മുൻപ്