Friday, 13 November 2026 About Us · Contact Us

വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് ഇറങ്ങിവരണം; വിവാദമായി ബിജെപി നേതാവിന്‍റെ പരാമർശം

Vijay Should First Come Out Of Trishas House Bjp Leaders - Vijay Trisha

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയതു മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ്. ഇപ്പോൾ വിജയ്‌യേയും നടി തൃഷയേയും ആക്ഷേപിച്ചുകൊണ്ട് ബിജെപി സംസ്ഥാന മേധാവി നടത്തിയ പരാമർശമാണ് പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ അനുഭവപരിചയവും വിജയവും സ്വന്തമാക്കാൻ വിജയ് തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം എന്നാണ് നൈനാർ രാഗേന്ദ്രൻ പറഞ്ഞത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ പ്രധാന എതിരാളി തന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആയിരിക്കുമെന്ന് വിജയ് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്ന ബിജെപി നേതാവിന്‍റെ പരാമർശം. പെരപ്പുറത്ത് കയറാൻ കഴിയാത്തവൻ സ്വർഗം വെട്ടിപ്പിടിക്കുന്നത് സ്വപ്നം കാണുകയാണ് എന്നും പരിഹസിച്ചു.

“പാവം മനുഷ്യൻ, അയാൾ പൂർണമായി അനുഭവപരിചയമില്ലാത്തയാളാണ്. ആദ്യം അയാൾ സ്വന്തം വീട്ടിൽ നിന്നും തൃഷയുടെ വീട്ടിൽ നിന്നും പുറത്തുവരണം. അപ്പോൾ എന്തെങ്കിലും സംഭവിക്കും.”- നൈനാർ പറഞ്ഞു. കുടുംബവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കണമെന്നും ബിജെപി നേതാവ് വിജയ്‌യെ ഉപദേശിച്ചു.

എന്തായാലും തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ പരാമർശം. ഡിഎംകെയും കോൺഗ്രസും പരാമർശത്തിന് എതിരേ രംഗത്തെത്തി. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കാത്ത മനു ധർമ്മം പിന്തുടരുന്നവരാണ് അവർ. സ്വാഭാവികമായി അവർ അങ്ങനെ സംസാരിക്കുകയുള്ളൂ. അതുകൊണ്ടാണ് തമിഴ്നാട്ടുകാർ ബിജെപിക്ക് എതിരായത്. സ്ത്രീകളോട് അവർ എന്നും മോശമായി പെരുമാറും.- ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളംഗോവൻ പറഞ്ഞു. ബിജെപി നേതാവിന്‍റെ പരാമർശം ഞെട്ടിക്കുന്നതാണെന്നും എന്തിനാണ് തൃഷയെ ഇതിലേക്ക് വലിച്ചിട്ടതെന്നും കോൺഗ്രസ് ചോദിച്ചു. രാഷ്ട്രീയം പറയുമ്പോൾ ആളുകളുടെ വ്യക്തി ജീവിതത്തേക്കുറിച്ച് പരാമർശിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

5 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

5 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

5 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

7 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

7 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

8 മണിക്കൂർ മുൻപ്