Kerala

പാലക്കാട്ട് ഇഞ്ചോടിഞ്ച്, എതിരില്ലാതെ പ്രദീപും പ്രിയങ്കയും

ജയം ഉറപ്പിച്ച് യു.ആർ. പ്രദീപ്
ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന ചേലക്കരയിൽ ഇത്തവണ വിള്ളൽ വീഴ്ത്താമെന്ന കോൺഗ്രസിന്‍റെ പ്രതീക്ഷ അസ്തമിച്ചു. രമ്യ ഹരിദാസിന് പൊരുതാൻ പോലും ഇടം നൽകാതെ യു.ആർ. പ്രദീപിന്‍റെ ഏകപക്ഷീയ മുന്നേറ്റം.

വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ പ്രദീപ് 8500 വോട്ടിന്‍റെ ലീഡുമായി ജയം ഉറപ്പിച്ചു കഴിഞ്ഞു. ഇനി തിരിച്ചുവരവിന് അവസരമില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപും.

39,400 വോട്ടിന്‍റെ ഭൂരിപക്ഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ ഇവിടെ നേടിയത്. ഇത്രയും എത്താനായില്ലെങ്കിലും പതിനയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇടതുപക്ഷം ഇത്തവണ ചേലക്കരയിൽ പ്രതീക്ഷിക്കുന്നത്

പാലക്കാട്ട് ത്രില്ലർ
ഷാഫി പറമ്പിലും ഇ. ശ്രീധരനും ഏറ്റുമുട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന ത്രില്ലറാണ് പാലക്കാട്ടെ വോട്ടെണ്ണലിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് റൗണ്ടിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ലീഡ് ചെയ്തപ്പോൾ, അടുത്ത രണ്ടു റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ലീഡ് ചെയ്തത്.

എന്നാൽ, അഞ്ച്, ആറ് റൗണ്ടുകളിൽ കൃഷ്ണകുമാർ നേരിയ ഭൂരിപക്ഷം പിടിച്ചെടുത്തു. ആറാം റൗണ്ടിനൊടുവിൽ 400 വോട്ടിന്‍റെ ലീഡാണ് കൃഷ്ണകുമാറിന്.

അതേസമയം, സിപിഎം സ്വതന്ത്രൻ പി. സരിൻ ഇതുവരെ ചിത്രത്തിൽ ഇല്ല.

ഒരു ലക്ഷവും കടന്ന് പ്രിയങ്ക
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു.

Related Articles

Back to top button