Thursday, 12 November 2026 About Us · Contact Us

വനിതാ സംവരണത്തിനും മണ്ഡല പുനർനിർണയത്തിനും പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടി കേന്ദ്രം; മറ്റൊരു നിർണായക ബിൽ കൂടി മാറ്റിവെച്ചു

Mystery In The Fact That The Proceedings Were Not - പാർലമെൻ്റ്
സഭ പിരിഞ്ഞിട്ടും നടപടികൾ അവസാനിപ്പിക്കാത്തതിൽ ദുരൂഹത; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നതിനും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുമായി (Delimitation) പ്രാദേശിക-ചെറു കക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം സജീവമാക്കി. ഇതിന്റെ ഭാഗമായി പാർലമെന്റ് സംയുക്ത സമിതിയുടെ പരിഗണനയിലായിരുന്ന മറ്റൊരു നിർണായക ബിൽ കൂടി കേന്ദ്ര സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചു.

​’വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിന്റെ’ (Viksit Bharat Shiksha Adhishthan Bill) തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സംയുക്ത സമിതി യോഗമാണ് റദ്ദാക്കിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ ദിവസം മാറ്റിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

​വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രതിപക്ഷ നിരയിലെയും എൻ.ഡി.എയിലെയും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ പാസാക്കിയെടുക്കുക എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഇതിനായി വിവാദ വിഷയങ്ങളിലുള്ള ബില്ലുകൾ തൽക്കാലം മാറ്റിവെച്ച്, പ്രാദേശിക കക്ഷികളുമായി സമവായത്തിലെത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം യാഥാർത്ഥ്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

2 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026