ഉത്തര്‍പ്രദേശ് വെടിവെപ്പ്: പ്രതിപക്ഷത്തെ പഴിചാരി ബി ജെപി
പ്രതിപക്ഷ പാര്‍ട്ടികള്‍ ഗൂഢാലോചന നടത്തിയെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഗിരിരാജ് സിംഗ്. ഗോധ്ര സംഭവത്തിന് സമാനമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുഗള്‍ കാലഘട്ടത്തിലെ ജുമാ മസ്ജിദില്‍ ഞായറാഴ്ച കോടതി നിര്‍ബന്ധിത സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 20 ലധികം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ നാലാമത്തെയാള്‍ തിങ്കളാഴ്ച മരിച്ചു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ നിരോധന ഉത്തരവുകളും ഇന്റര്‍നെറ്റ് സസ്പെന്‍ഷനും ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ നടപടികള്‍ സംഭാലില്‍ നടപ്പാക്കിയിട്ടുണ്ട്.
നവംബര്‍ 30 വരെ സംബാലിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.അക്രമത്തെക്കുറിച്ച് മജിസ്ട്രേറ്റ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് പോലീസ് ഏഴ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി എംപി സിയാ-ഉര്-റഹ്മാന് ബാര്‍ഖിനെയും എംഎല്‍എ ഇഖ്ബാല്‍ മെഹമൂദിന്റെ മകന് സൊഹൈല്‍ ഇക്ബാലിനെയും പ്രതികളാക്കിയാണ് എഫ് ഐആര്‍.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് അധിക സേനയെ വിന്യസിച്ചതോടെ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അധികാരികള്‍ ചുമത്തിയിട്ടുണ്ട്.