കോലിയെ വിടാതെ പിടിച്ച് ആര്‍ സി ബി; ലേലത്തിനിടാതെ 21 കോടിക്ക് താരത്തെ വാങ്ങി
ഫാഫ് ഡു പ്ലെസിസിനെ ഒഴിവാക്കി
ന്യൂഡല്‍ഹി: ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് വിരാട് കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു (ആര്‍സിബി) 21 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ആര്‍ സി ബിയുടെ കരുത്തനായ ക്യാപ്റ്റനായി കോലി തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നാണ് മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനെ തഴഞ്ഞ് കോലിയെ ക്ലബ്ബ് സ്വന്തമാക്കിയത്.
വരാനിരിക്കുന്ന സീസണില്‍ ഇന്ത്യന്‍ റണ്‍ മെഷീന്‍ നായകസ്ഥാനം വീണ്ടെടുക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിരാട് ഒരു കേന്ദ്ര വ്യക്തിയും ടീമിലെ മുതിര്‍ന്ന അംഗവുമാണ്. ഞങ്ങള്‍ ഇതുവരെ ക്യാപ്റ്റന്‍സി തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അദ്ദേഹം ഇന്നലെ ഞങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. അത് ഏറെ പ്രസക്തമായിരുന്നുവെന്നും ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബാറ്റ് വ്യക്തമാക്കി. രജത് പതിദാര്‍ (11 കോടി), യഷ് ദയാല്‍ (5 കോടി) എന്നിവരെ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിര്‍ത്തി. ലേലത്തില്‍, ആര്‍സിബി ധീരമായ നീക്കങ്ങള്‍ നടത്തി. കടുത്ത ലേല യുദ്ധങ്ങള്‍ക്ക് ശേഷം ഫില്‍ സാള്‍ട്ടിനെയും (11.50 കോടി രൂപ), ജിതേഷ് ശര്‍മ്മയെയും (11 കോടി രൂപ) സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണും പേസര്‍ ജോഷ് ഹേസില്‍വുഡും 8.75 കോടി രൂപയ്ക്ക് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരിചയസമ്പന്നനായ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ 10.75 കോടി രൂപയ്ക്ക് ടീമിലെത്തി. റാസിഖ് ദാര്‍ (6 കോടി), സുയാഷ് ശര്‍മ (2.6 കോടി), ക്രുനാല്‍ പാണ്ഡ്യ (5.75 കോടി) എന്നിവരും ഒപ്പുവെച്ച മറ്റ് പ്രധാന താരങ്ങളാണ്. മോ ബോബാറ്റ് വ്യക്തമാക്കി.