Sunday, 22 November 2026 About Us · Contact Us

വോട്ടര്‍ പട്ടിക തിരുത്താന്‍ ഇലക്ഷൻ കമ്മീഷൻ; പുറത്തായവരെ ഉള്‍പ്പെടുത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവ്

Deputy Terra The Commissioner Violated Discipline No - ഇലക്ക്ഷൻ കമ്മീഷൻ
ഡെപ്യൂട്ടി തെര. കമ്മീഷണര്‍ അച്ചടക്ക ലംഘനം നടത്തി; കത്തെഴുതി ആവശ്യപ്പെട്ടിട്ടും നടപടിയില്ല: തെര. കമ്മീഷനിലെ ഭിന്നതകള്‍ വീണ്ടും പുറത്ത്

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകവെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുറത്താക്കപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘തിരുത്തല്‍’ നടപടി. 13 കോടി വോട്ടര്‍മാര്‍ എസ്‌ഐആറിന് പുറത്താണെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നടപടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ 29ന് കത്തും കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആര്‍ ഇതിനകം പൂര്‍ത്തിയായെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ പുറത്തായവരെയും ആദ്യവോട്ടര്‍മാരേയും ഉള്‍പ്പെടുത്തുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കണമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈയില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങള്‍ ഇല്ലാതെ ഫോം6 അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്‌പെഷ്യല്‍ ഡ്രൈവ്. മുന്‍ വോട്ടര്‍പട്ടികയുമായി എസ്‌ഐആര്‍ താരതമ്യപ്പെടുത്തണം, ഒഴിവാക്കിയവരെ കണ്ടെത്താന്‍ ശ്രമിക്കണം, ഒഴിവാക്കിയത് അര്‍ഹരെങ്കില്‍ വീട്ടില്‍ പോയി അപേക്ഷ വാങ്ങണം തുടങ്ങിയ നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. നിലവില്‍ എസ്‌ഐആര്‍ പുരോഗമിക്കുന്ന വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. തിടുക്കപ്പെട്ട് എസ്‌ഐആര്‍ പട്ടികയില്‍ നിന്നും ആരേയും പുറത്താക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നും ആരെയെങ്കിലും പുറത്താക്കുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രസ്തുത വ്യക്തിക്കള്‍ കൃത്യമായ സമയം അനുവദിക്കണമെന്നും വാദം കൂടി കേട്ടശേഷം മാത്രമെ തീരുമാനം എടുക്കാവൂവെന്നും നിര്‍ദേശം നല്‍കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

5 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

6 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

12 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

13 മണിക്കൂർ മുൻപ്