Sunday, 22 November 2026 About Us · Contact Us

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാണാത്തതിന് കാരണം വ്യക്തമാക്കി ഇസിഐ

Why The Chief Election Commissioner Did Not Meet The - ഗ്യാനേഷ്

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ (INDIA) സഖ്യത്തിലെ എംപിമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ജ്ഞാനേഷ് കുമാറിനെ കാണാൻ അനുമതി നിഷേധിച്ചതിൽ വ്യക്തത വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). പ്രതിപക്ഷ നേതാക്കളുടെ ആവശ്യങ്ങൾ നിലവിലുള്ള പ്രോട്ടോകോളിന് വിരുദ്ധവും ‘അസാധാരണവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന്’ ഇസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

​പാർലമെന്റ് ഹൗസ് അനെക്സിൽ വെച്ച് 240-ഓളം വരുന്ന എംപിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു ഡൽഹി പോലീസ് വഴി പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യം. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് വളപ്പിനുള്ളിൽ വെച്ചുമാത്രമേ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കൂ എന്നതാണ് നിലവിലെ ചട്ടമെന്നും, അതിൽ മാറ്റം വരുത്താനാകില്ലെന്നും കമ്മീഷൻ അറിയിച്ചു.

​ഇതിനുപുറമെ, എംപിമാരിൽ നിന്ന് നിവേദനം നേരിട്ട് സ്വീകരിക്കുന്നതിനായി മുതിർന്ന മുതിർന്ന ഉദ്യോഗസ്ഥനെ യോഗസ്ഥലത്തേക്ക് അയക്കാമെന്ന് കമ്മീഷൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാക്കൾ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.

​ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ ക്രമക്കേട് ആരോപിച്ചുമായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ മാർച്ചും ധർണയും സംഘടിപ്പിച്ചത്. പ്രതിഷേധത്തെത്തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

6 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

12 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

13 മണിക്കൂർ മുൻപ്