Sunday, 22 November 2026 About Us · Contact Us

ഇന്ത്യൻ സേനയിലെ അതീവ രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽ‌കി; നാവിക സേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിൽ

Leaked Secrets Of Indian Army To Pakistan Two Including A - നാവികസേന

അമരാവതി: ഇന്ത്യൻ നാവികസേനയിലെ അതീവ രഹസ്യമായ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്‍റലിജൻസിന് ചോർത്തി നൽ‌കിയ സംഭവത്തിൽ നാവികസേനാ ജീവനക്കാരൻ‌ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ‌. ആന്ധ്രാപ്രദേശ് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

വിശാഖപട്ടണം നേവൽ ബേസിലെ ജീവനക്കാരനായ പ്രദീപ് മുഖർജി, കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡ്രൈവർ അന്നം സായ് വരപ്രസാദ് എന്നിവരാണ് പിടിയിലായത്. ഈ കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു.

പാക് ഏജന്‍റുമാർക്ക് വാട്സാപ്പ് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഒടിപി. കൈമാറി, നാവികസേനാ താവളങ്ങളിലെ സുപ്രധാന വിവരങ്ങൾ എൻക്രിപ്റ്റഡ് ചാനലുകളിലൂടെ പങ്കുവച്ചു എന്നിവയാണ് പ്രദീപ് മുഖർജിക്കെതിരായ കുറ്റം.

വരപ്രസാദ് പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് ഏജന്‍റുമാർക്ക് നൽകുകയും ഇതിനുപകരമായി വൻതുക കൈപ്പറ്റുകയും ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടുപേരെയും വിജയവാഡ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

5 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

8 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

10 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

11 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

12 മണിക്കൂർ മുൻപ്