Sunday, 22 November 2026 About Us · Contact Us

ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം: പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ മാർച്ച്

Protest Till Gyanesh Kumar Resigns Opposition Mps To Visit - ഡൽഹി സമരം

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ എം പിമാർ ജന്തർ മന്തറിലേയ്ക്ക് തിരിച്ചു. ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരും സമരമെന്നാണ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരമാണ് ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ ഒത്തുകൂടിയിരുന്നു. ‘വോട്ട് ചോരി’ എന്ന ആരോപണം ജനങ്ങളിലേക്ക് എത്തിക്കാനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനുമായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് മൂന്ന് ബസുകളിലായി പ്രതിപക്ഷ എം പിമാർ പ്രതിഷേധത്തിനായി ജന്തർ മന്തറിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെ ജന്തർ മന്തറിലേയ്ക്ക് പ്രതിപക്ഷ നേതാക്കൾ കടക്കുന്നത് തടയുന്നതിനായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണമാണ് പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്.

ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷ എംപിമാരുമായി പോയ ബസുകൾ പൊലീസ് വഴിയിൽ തടഞ്ഞു. എന്നാൽ പൊലീസ് ഉയർത്തിയ സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ചുകൊണ്ടാണ് പ്രതിപക്ഷ എം പിമാർ ജന്തർ മന്തർ ലക്ഷ്യമാക്കി യാത്ര തുടരുന്നത്. ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച മല്ലികാർജുൻ ഖർഗെ, ‘വോട്ട് ചോരി’ വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

6 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

12 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

13 മണിക്കൂർ മുൻപ്