Sunday, 22 November 2026 About Us · Contact Us

പോരാട്ടം എളുപ്പമായിരിക്കില്ല; ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് വരാൻ ആഹ്വാനം ചെയ്ത് സിജെപി

If You Are Scared Of The Youth Shut Down The Entire State - അഭിജിത്ത്
യുവാക്കളെ ഭയമാണെങ്കിൽ‌ രാജ‍്യം മുഴുവൻ അടച്ചിടൂ; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തെരഞ്ഞെടുപ്പു പ്രക്രിയയെ അപ്പാടെ ശുദ്ധമാക്കുന്നതിനായി ഒക്റ്റോബർ 10 മുതൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് സിജെപി നേതാക്കളും വിദ്യാർഥി സംഘടനകളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിൽ നീറ്റ് ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തിൽ സിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചിരുന്നു.

അതിനു ശേഷമാണ് സിജെപി ജ്ഞാനേഷ് കുമാറിനെതിരേ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐസ), എഐഎസ്എഫ്, എസ്എഫ്ഐ, ആം ആദ്മി പാർട്ടി വിദ്യാർഥി വിഭാഗമായ അസാപ് എന്നിവരാണ് സിജെപിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

പോരാട്ടം ഒട്ടും എളുപ്പമായിരിക്കില്ല എന്നും രാജ്യത്തെല്ലായിടത്തും നിന്നുമുള്ളവർ ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഞങ്ങൾക്കൊപ്പം ചേരണമെന്നും സിജെപി കോൺ കൺവീനർ സൗരവ് ദാസ് ആഹ്വാനം ചെയ്തു. ജ്ഞാനേഷ് കുമാറിന്‍റെ രാജി, ജ്ഞാനേഷ് കുമാറിനെതിരേ ക്രിമിനർ നടപടി, എസ്ഐആർ മരവിപ്പിക്കുക, വരുന്ന തെരഞ്ഞെടുപ്പുകൾ എല്ലാം നിർത്തി വയ്ക്കുക, 2025 ജനുവരിയിലെ വോട്ടർ ലിസ്റ്റ് പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടു വയ്ക്കുന്നത്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള നീക്കത്തിൽ യാതൊരു വിധത്തിലുള്ള ഭിന്നതയും ഉണ്ടായിരിക്കില്ലെന്ന് ഐസ പ്രസിഡന്‍റ് നേഹ ബോറ പറഞ്ഞു.

പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയില്ലെങ്കിലോ എന്ന ചോദ്യത്തിന് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നതിൽ അപ്പുറം അനുവാദം തരാൻ ഡൽഹി പൊലീസ് ആരാണ് എന്നാണ് സൗരവ് ദാസ് ചോദിച്ചത്. ഡൽഹി പൊലീസുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

6 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

12 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

13 മണിക്കൂർ മുൻപ്