Tuesday, 24 November 2026 About Us · Contact Us

പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗം; പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കും: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധങ്ങള്‍ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങള്‍ സമ്പൂര്‍ണമായി തടയാനാകില്ലെന്നും വ്യക്തമാക്കി. പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. എന്താണ് ഈ അസന്തുലിതാവസ്ഥയെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ ഉറച്ച് നാളെയാണ് ജന്തര്‍ മന്തറിലേക്ക് സിജെപി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനെ നേരിടാന്‍ സകല തന്ത്രവും പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ പൊലീസ് നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാണ്. എസ്എഫ്ഐ ജില്ലാ കണ്‍വീനര്‍ ആരിഫിനെയും സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഷഹരാന്‍പൂരില്‍ നിന്നും അറസ്റ്റ് ചെയ്തതായി സംഘടന ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണ്.

ഡല്‍ഹിയിലെ 57 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനാണ് നീക്കം. ഇതുസംബന്ധിച്ച് ഡിഎംആര്‍സിക്ക് ഡല്‍ഹി പൊലീസ് കത്ത് നല്‍കിയിരുന്നു. ന്യൂഡല്‍ഹി, ഹസ്രത്, നിസാമുദ്ദീന്‍ എന്നീ സ്റ്റേഷനുകളിലേക്ക് എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ വൈകീട്ട് നാല് വരെ എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കാനാണ് നീക്കം. സംഘര്‍ഷ മേഖലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തും. പ്രതിഷേധം നേരിടാന്‍ കേന്ദ്രസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

10 മണിക്കൂർ മുൻപ്
ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

11 മണിക്കൂർ മുൻപ്
പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

11 മണിക്കൂർ മുൻപ്
കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

13 മണിക്കൂർ മുൻപ്
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

15 മണിക്കൂർ മുൻപ്
ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

22 Nov 2026