Wednesday, 25 November 2026 About Us · Contact Us

ഗ്യാനേഷ് കുമാറിനെതിരെ ഇന്നും മിന്നൽ പ്രതിഷേധങ്ങൾക്ക് നീക്കം; സമാന്തര സമരങ്ങളില്ല: ഒരുമിച്ച് നീങ്ങുമെന്ന് രാഹുൽ ഗാന്ധി

Lightning Protests Against Gyanesh Kumar Continue Today No - കോൺഗ്രസ്സ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരം കടുപ്പിക്കാന്‍ ഇന്ത്യാസഖ്യവും സിജെപിയും. ഇനി സമാന്തര സമരങ്ങളില്ലെന്നും ഒന്നിച്ചുള്ള സമരം മാത്രമേ ഉള്ളൂ എന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ ഇന്ത്യാ സഖ്യം കോടതിയെ സമീപിക്കും. അതേസമയം സിജെപിയുടെ ഭാഗത്ത് നിന്ന് മിന്നല്‍ പ്രതിഷേധം ഇന്നും ഉണ്ടായേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോല്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചു.

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ തെരുവില്‍ പ്രതിഷേധം തുടരാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ഗ്യാനേഷ് കുമാറിനെ പുറത്താക്കുംവരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നും ഡല്‍ഹിയിലെ പ്രധാനയിടങ്ങളില്‍ പ്രതിഷേധം നടക്കും. ഡല്‍ഹി രാംലീല മൈതാനത്ത് പ്രതീകാത്മക പാര്‍ലമെന്റ് സംഘടിപ്പിച്ച് ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യും.

അതേസമയം ജന്തര്‍ മന്തറില്‍ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിന്‍ക്യ ഷിന്റെ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിജെപി നേതാക്കളെ തിഹാര്‍ ജയിലില്‍ അടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് സി.ജെ.പി നിയമകാര്യ വിഭാഗം മേധാവി രത്‌നാ സിംഗ് ആരോപിച്ചു. അധികൃതമായി ജന്തര്‍മന്തറില്‍ അതിക്രമിച്ചു കയറി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നേതാക്കളെ ഉടന്‍ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിക്കും.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

16 മണിക്കൂർ മുൻപ്
നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

17 മണിക്കൂർ മുൻപ്
രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

18 മണിക്കൂർ മുൻപ്
സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

19 മണിക്കൂർ മുൻപ്
നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

20 മണിക്കൂർ മുൻപ്
​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

21 മണിക്കൂർ മുൻപ്