മീററ്റ് ‘ബ്ലൂ ഡ്രം’ കൊലപാതകം: ഭർത്താവിനെ കൊന്ന് ഡ്രമ്മിലൊളിച്ച ഭാര്യ മുസ്കാനും കാമുകനും വധശിക്ഷ
ഉത്തർപ്രദേശിലെ മീററ്റിൽ രാജ്യത്തെ ഞെട്ടിച്ച കുപ്രസിദ്ധമായ ‘ബ്ലൂ ഡ്രം’ കൊലപാതക കേസിൽ നിർണ്ണായക വിധി. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി സിമന്റും മണലും നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ച കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ മീററ്റ് ജില്ലാ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു.
ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് വിധി പ്രസ്താവിച്ചത്. കൊലപാതക കുറ്റത്തിന് 50,000 രൂപയും തെളിവ് നശിപ്പിച്ചതിന് 20,000 രൂപയും പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2025 മാർച്ചിൽ നടന്ന കൊലപാതകത്തിന് ശേഷം 13 മാസത്തോളം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് ചരിത്രപരമായ ഈ വിധി വന്നിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
