മതം മാറിയതുകൊണ്ട് മാത്രം പിന്നാക്ക/സംവരണ പദവി ലഭിക്കില്ല: സുപ്രീം കോടതിയുടെ നിർണായക വിധി
ന്യൂഡൽഹി: സംവരണവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. മതം മാറുന്ന ഒരാൾക്ക്, മതം മാറുന്നതിന് മുമ്പുണ്ടായിരുന്ന ജാതിയുടേയോ മതത്തിന്‍റേയോ അടിസ്ഥാനത്തിൽ പുതിയ മതത്തിൽ പിന്നാക്ക സംവരണത്തിന് അർഹതയുണ്ടാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
അതായത്, ഹിന്ദു മതത്തിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാൾ ഇസ്ലാം മതത്തിലേക്ക് മാറിയതുകൊണ്ട് മാത്രം, അയാൾക്ക് പുതിയ മതത്തിലെ പിന്നോക്ക മുസ്ലിം (Backward Class Muslim – BCM) സംവരണത്തിന് അർഹതയുണ്ടായിരിക്കില്ല. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മതം മാറി ഇസ്‌ലാമാവുന്ന ഒരാൾക്ക്, മതം മാറ്റം എന്ന ഒരൊറ്റ കാരണത്താൽ മാത്രം ‘പിന്നാക്ക വിഭാഗം (മുസ്‌ലിം)’ എന്ന വിഭാഗത്തിൽ സംവരണം അവകാശപ്പെടാൻ കഴിയില്ലെന്ന് മുൻപ് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.
ഒരാളെയോ കുടുംഹത്തേയോ പിന്നോക്ക വിഭാഗമായി പരിഗണക്കും മുൻപ് നിയമപരമായ സാമൂഹിക പരിശോധനകൾ ആവശ്യമാണെന്നും അതിനാൽ തന്നെ സ്വമേധയ പിന്നാക്ക വിഭാഗമായി മാറില്ലെന്നും കോടതി വിശദീകരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം; മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കേരള പൊലീസിന് സുപ്രീം കോടതി നിർദേശം

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി
