Tuesday, 24 November 2026 About Us · Contact Us

സി.ജെ.പി സമരം: ചെറുകിട വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് സുപ്രീം കോടതി; പ്രക്ഷോഭവുമായി മുന്നോട്ടെന്ന് ദീപ്കെ

Cjp Strike Supreme Court Issues Resolution On Small Traders - സി ജെ പി

ന്യൂഡൽഹി: കോക്കറോച്ച് ജനതാ പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ നിർണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. പ്രതിഷേധങ്ങൾ കാരണം ചെറുകിട കച്ചവടക്കാരുടെയും സാധാരണക്കാരുടെയും ജീവിതം തസ്സപ്പെടുന്നതിലെ ആശങ്ക കോടതി വ്യക്തമാക്കി.

ഒരാൾക്ക് പ്രതിഷേധിക്കണം, മറ്റൊരാൾക്ക് കപ്പലണ്ടി വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം പാലിക്കണം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.

​ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും വ്യാപാരങ്ങളെയും ബാധിക്കുന്ന തരത്തിൽ സ്ഥിതിഗതികൾ മാറിയാൽ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് കോടതി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും വിവേകത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

​അതേസമയം, പ്രക്ഷോഭ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കി സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പ്രക്ഷോഭങ്ങളെ ന്യായീകരിച്ചു രംഗത്തെത്തി. ജനകീയ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്.

​സുപ്രീം കോടതി ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിക്കുകയും കൂടുതൽ വാദങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്തു. ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 മണിക്കൂർ മുൻപ്
ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

14 മണിക്കൂർ മുൻപ്
പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

14 മണിക്കൂർ മുൻപ്
കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

16 മണിക്കൂർ മുൻപ്
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

18 മണിക്കൂർ മുൻപ്
ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

22 Nov 2026