World

യുദ്ധഭീതി ഒഴിയുന്നു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഹിസ്ബുല്ലയും

ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധ ഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു വിഭാഗവും അംഗീകരിച്ചതോടെയാണ് യുദ്ധ ഭീതി ഒഴിയുന്നത്. ലിറ്റനി നദി കരയിൽ നിന്ന് ഹിസ്ബുല്ല പിൻമാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രായേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിൻമാറും

വെടിനിർത്തൽ നിർദേശം ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുല്ല വെടിനിർത്തൽ നിർദേശം അംഗീകരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ നാല് മണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഹിസ്ബുല്ല ഏതെങ്കിലും തരത്തിൽ വ്യവസ്ഥകൾ ലംഘിച്ചാൽ ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

 

Related Articles

Back to top button