ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്ക് അന്തേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മുംബൈ രജിസ്ട്രേഷനിൽ ഉള്ള ബൈക്കാണ് കണ്ടെത്തിയത്.പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
അതിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ നടനെ വസതിയിലെത്തി കണ്ടു. നടന്റെ ഡ്രൈവർ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.
ലോറൻസ് ബിഷ്ണോയ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം സൽമാൻ ഖാനുമായി ടൈഗർ ഷ്റോഫ് സഹകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു. പരുക്കേറ്റ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ചികിത്സയിലാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു
