Sunday, 22 November 2026 About Us · Contact Us

സിജെപിക്ക് പിന്തുണ; മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി അണ്ണാമലൈ

Agenda Is Different Will Not Support Cjp K Chandrasekhar - Annamalai
അജണ്ട വ്യത്യസ്തം; സിജെപിയെ പിന്തുണയ്ക്കില്ല: മുൻ നിലപാടിൽ വിശദീകരണവുമായി കെ. അണ്ണാമലൈ

കൊയമ്പത്തൂർ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും ‘വി ദ ലീഡേഴ്സ്’ സ്ഥാപകനുമായ കെ. അണ്ണാമലൈ കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കുമെതിരായ കേസ് ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയും, ഇവരുടെ തുടർച്ചയായ ജുഡീഷ്യൽ കസ്റ്റഡിയും നിയമവാഴ്ചയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്ന് അദ്ദേഹം കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

“സിജെപിയുടെ പല പ്രതിഷേധരീതികളോടും ചില പ്രവർത്തനങ്ങളോടും എനിക്ക് യോജിപ്പില്ലായിരിക്കാം. പക്ഷേ, അവർ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. അതിന് ഉത്തരം പറയേണ്ടത് സർക്കാരാണ്,” അണ്ണാമലൈ പറഞ്ഞു.

ദീർഘകാല തടവ് സിജെപി നേതാക്കളെ ദുർബലരാക്കുന്നതിനു പകരം കൂടുതൽ കരുത്തരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസ് കൈകാര്യം ചെയ്യുന്നതിലൂടെ ഡൽഹി പൊലീസ് ദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യയെ ശിക്ഷിക്കരുത്

നിർദിഷ്ട മണ്ഡല പുനർനിർണയത്തിൽ സുതാര്യതയും നീതിയും കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. ജനസംഖ്യാ വർധന നിയന്ത്രിച്ചതിന്‍റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്തള്ളപ്പെടരുത്. 20 മുതൽ 25 ലക്ഷം വരെ വോട്ടർമാരെ ഒരൊറ്റ എംപിക്ക് ഫലപ്രദമായി പ്രതിനിധീകരിക്കാനാകില്ലെന്നതിനാൽ പുനർനിർണയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രം പദ്ധതി വ്യക്തമായി വിശദീകരിക്കുകയും നൽകിയ ഉറപ്പുകൾ നിയമത്തിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

കോയമ്പത്തൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ നൽകിയ, പ്രാതിനിധ്യത്തിൽ 50 ശതമാനം വർധന എന്ന ഉറപ്പ് മണ്ഡല പുനർനിർണയ ബില്ലിൽ ഇല്ലെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രാതിനിധ്യത്തെ നിർണയിക്കുന്ന ഇത്ര സുപ്രധാന നടപടി മതിയായ കൂടിയാലോചനയില്ലാതെ അടിച്ചേൽപ്പിക്കരുതെന്നും, എല്ലാ പാർട്ടികളുമായും ചർച്ച നടത്തി നീതിയുക്തമായ ഫോർമുലയിൽ സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു.

ഭഗവതിന്‍റെ പ്രസംഗത്തെ സ്വാഗതം ചെയ്ത് അണ്ണാമലൈ

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ വിജയദശമി പ്രസംഗം പലരും ശ്രദ്ധയോടെ ഉറ്റുനോക്കിയതാണെന്ന് അണ്ണാമലൈ പറഞ്ഞു. അമെരിക്കൻ സന്ദർശനത്തിനിടെ ഭഗവത് നടത്തിയ, ഇന്ത്യ എല്ലാ സമുദായങ്ങൾക്കുമുള്ളതാണ് എന്ന പരാമർശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മുസ്ലിംകൾക്കും മറ്റു മതസ്ഥർക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്നു വിശ്വസിക്കുന്നതു തെറ്റാണെന്ന ഭഗവതിന്‍റെ നിലപാടിനെയും അദ്ദേഹം പിന്തുണച്ചു.

ഇന്ത്യയോടും അതിന്‍റെ സംസ്കാരത്തോടുമുള്ള ആഗോള താത്പര്യം വളരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്ത്യയുടെ ഏറ്റവും മികച്ച മുഖം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും നേതാക്കൾക്കും പൗരന്മാർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

5 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

8 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

10 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

11 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

12 മണിക്കൂർ മുൻപ്