Tuesday, 24 November 2026 About Us · Contact Us

കേന്ദ്ര സർക്കാരിന് മുന്നിൽ പുതിയ സമര ഭീഷണി; നിർണായക ചർച്ചകൾ നടക്കെ യുഎസുമായുള്ള വ്യാപാര കരാറിൽ നിന്ന് പിന്മാറണം: ഓൾ ഇന്ത്യ കിസാൻ സഭ

New Strike Threat In Front Of The Central Government - സമരം കൂടുതൽ ശക്തമാകുന്നു; അമ്പതിനായിരത്തോളം കർഷകർ കൂടി ഡൽഹിയിലേക്ക്

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനോട് അതിശക്തമായ സമരം നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യാ കിസാൻ സഭ. വ്യാപാര കരാർ വഴി യുഎസിന് നൽകുന്ന ഇളവുകൾ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയിൽ സ്വാധീനം ചെലുത്താൻ വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എഐകെഎസ് രംഗത്ത് വന്നത്. അമേരിക്കയിൽ വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന കാർഷിക ഉൽപ്പാദകരുമായി മത്സരിക്കാൻ ഇന്ത്യയിലെ സാധാരണ കർഷകർക്ക് സാധിക്കില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ബന്ധപ്പെട്ട് വ്യാപാര കരാറിന് അന്തിമ രൂപം നൽകാനുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കർഷക സംഘടന കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. സാമ്രാജ്യത്വ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏതറ്റം വരെയും പോകുമെന്നതിൻ്റെ തെളിവാണ് വ്യാപാര കരാർ എന്നും എഐകെഎസ് വിമർശിക്കുന്നു.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർലമെന്റിൽ നിന്ന് സർക്കാർ മറച്ചുവെക്കുകയാണെന്ന് കിസാൻ സഭ കുറ്റപ്പെടുത്തി. യു.എസിന്റെ പാൽ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനുള്ള ആവശ്യമാണ് കരാറിലെ അവസാന തടസ്സമെന്നും, കരാർ വളരെ അടുത്തെത്തിക്കഴിഞ്ഞെന്നും മാർക്കോ റൂബിയോ പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് എഐകെഎസ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഖാരിഫ് സോയാബീൻ വിളവെടുപ്പ് ആരംഭിക്കുന്ന സമയത്ത് അസംസ്‌കൃത സോയാബീൻ എണ്ണയുടെയും പാം ഓയിലിന്റെയും ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെയും എഐകെഎസ് വിമർശിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

5 മണിക്കൂർ മുൻപ്
രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

6 മണിക്കൂർ മുൻപ്
സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

7 മണിക്കൂർ മുൻപ്
നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

8 മണിക്കൂർ മുൻപ്
​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

9 മണിക്കൂർ മുൻപ്
എൻഡിഎ പ്രവേശനത്തിന് ഉപാധിയായി മുഖ്യമന്ത്രി പദം; ശരദ് പവാർ മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തുന്നതായി സൂചന

എൻഡിഎ പ്രവേശനത്തിന് ഉപാധിയായി മുഖ്യമന്ത്രി പദം; ശരദ് പവാർ മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തുന്നതായി സൂചന

12 മണിക്കൂർ മുൻപ്