Tuesday, 24 November 2026 About Us · Contact Us

വോട്ട് ചോർ, ഗദ്ദി ഛോഡ്; കടുപ്പിച്ച് ഇന്ത്യ സഖ്യം; റാംലീല മൈതാനത്ത് വൻ പ്രതിഷേധം: ദൽഹിയിൽ കനത്ത സുരക്ഷ

Vote Chor Gaddi Chod Indias Alliance Tightens Massive - രാംലീല

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും വോട്ട് വെട്ടിച്ചുരുക്കൽ ആരോപണങ്ങളിലും പ്രതിഷേധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ (INDIA) സഖ്യം ഡൽഹി റാംലീല മൈതാനത്ത് കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ട് കള്ളന്മാരേ, അധികാരം ഒഴിയൂ) എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

​പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ സി.ഇ.സി ഉടനടി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

​പ്രതിഷേധ മഹാറാലിയുടെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. റാംലീല മൈതാനത്തെ 14 സുരക്ഷാ മേഖലകളാക്കി തിരിച്ച് സി.സി.ടി.വി,  ഡ്രോണുകൾ എന്നിവ മുഖേന കർശന നിരീക്ഷണം ഏർപ്പെടുത്തി. റാലിയെ തുടർന്ന് നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

14 മണിക്കൂർ മുൻപ്
ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

15 മണിക്കൂർ മുൻപ്
പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

16 മണിക്കൂർ മുൻപ്
കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

17 മണിക്കൂർ മുൻപ്
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

19 മണിക്കൂർ മുൻപ്
ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

22 Nov 2026