ആരാണ് യഥാർത്ഥ ദേശവിരുദ്ധൻ; വിദേശ ശക്തികളുമായി ബന്ധമുള്ളത് ആർക്ക്: മോദിയെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് യഥാർത്ഥത്തിൽ ദേശവിരുദ്ധൻ? വിദേശ ശക്തികളുമായി ബന്ധമുള്ളത് ആർക്കാണ്?. എന്തും ചർച്ച ചെയ്യാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മോഹൻ ഭാഗവതിനെ വിധികർത്താവ് ആക്കിക്കോളു എന്നും അദ്ദേഹം വെല്ലുവിളിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും യുഎസ് കരാറിനെ കുറിച്ചും ചർച്ച ചെയ്യാം.
അദാനി കേസ്, എപ്‌സ്റ്റീൻ വിഷയം എന്നിവ ചർച്ച ചെയ്യാം. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സഹായത്തോടെയാണ് അധികാരത്തിൽ വന്നതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ തുടരുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പൂർണമായും വിദേശികളുടെ നിയന്ത്രണത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിൽ ഏത് വേദിയിലും ഏത് സമയത്തും താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
എന്നാൽ പ്രധാനമന്ത്രി ഈ വെല്ലുവിളി സ്വീകരിക്കാൻ ധൈര്യപ്പെടില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.പ്രതിപക്ഷ പാർട്ടികൾ വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ
