ശൈഖ് മുഹമ്മദ് എയര്‍ ബസ് എ350 പരിശോധിക്കാന്‍ ദുബൈ വിമാനത്താവളം സന്ദര്‍ശിച്ചു
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും എയര്‍ബസ് എ350 പരിശോധിക്കാന്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ദുബൈയുടെ രാണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചീഫ് എക്്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ പോര്‍ട്ട്‌സ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവര്‍ക്കൊപ്പമാണ് ശൈഖ് മുഹമ്മദ് വിമാനത്താവളത്തിലേക്കു പുതുതായി എത്തിയ എ350 വിമാനം സന്ദര്‍ശിച്ചത്. എമിറേറ്റ്‌സ് ഗ്രൂപ്പിന് പുതിയ വിമാനം എത്രത്തോളം മുതല്‍ക്കൂട്ടാവുമെന്നും അവയുടെ സാങ്കേതിക മേന്മയും മറ്റ് സൗകര്യങ്ങളെക്കുറിച്ചുമെല്ലാം ശൈഖ് അഹമ്മദ് ശൈഖ് മുഹമ്മദിനെ ധരിപ്പിച്ചു.