പറവ ഫിലിംസിലെ റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, സൗബിനെ വിളിച്ചു വരുത്തും
പറവ ഫിലിംസിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. പരിശോധന തുടരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്
സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായ നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു
എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്റെ വിശദീകരണം. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തി ഡ്രിം ബിഗ് വിതരണ സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നു.