Novel

പൗർണമി തിങ്കൾ: ഭാഗം 33

രചന: മിത്ര വിന്ദ

രണ്ടുദിവസങ്ങൾക്കുശേഷമാണ് അലോഷി മടങ്ങിയെത്തുന്നത്.
അതുകൊണ്ട് അവൻ ഏൽപ്പിച്ച പോലെ മുരളിയേട്ടൻ എത്തിയിട്ടുണ്ടായിരുന്നു, പൗർണമിയെയും കാത്തുവിനെയും ഓഫീസിലേക്ക് കൊണ്ടുപോകുവാൻ.

കാലത്തെഴുന്നേറ്റപ്പോൾ കാത്തുവിന് ചെറിയതോതിൽ വയറുവേദന തോന്നി, എന്നാലും ഇത്തിരി ചൂടുവെള്ളം ഒക്കെ കുടിച്ച്  കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസമായി, ഓഫീസിലേക്ക് പോവേണ്ട എന്നായിരുന്നു അവൾ ആദ്യം തീരുമാനിച്ചത്.  വയറുവേദന മാറിയപ്പോൾ പിന്നെ പോയേക്കാം എന്ന് കരുതി.

അങ്ങനെ രണ്ടാളും കൂടി ഓഫീസിലേക്ക് പുറപ്പെട്ടു.

കാലത്തെയും അലോഷി പെങ്ങളെ വിളിച്ച് സംസാരിക്കുന്നത് പൗർണമി കേട്ടിരുന്നു.  എന്നാൽ അപ്പോഴും അവൻ പൗർണമിയെ കുറിച്ച് ഒന്നും ചോദിച്ചില്ല. അതവളെ സത്യത്തിൽ ഇത്തിരി വിഷമിപ്പിച്ചു,  എന്നാലും തന്റെ മനസ്സിനെ സ്വയം സമാധാനപ്പെടുത്തിക്കൊണ്ട് പൗർണമിയിരുന്നു.

ഓഫീസ് ജോലികളിൽ ഒക്കെ അവളെ സഹായിക്കുവാൻ അവിനാശും സ്റ്റെല്ലയും ഉണ്ടായിരുന്നു.  എന്തെങ്കിലും സംശയം ഉണ്ടാവുകയാണെങ്കിൽ അലോഷിയെ ഒന്ന് വിളിച്ചു കളയാമെന്ന് അവൾ പലപ്പോഴും ഓർത്തതാണ്. പക്ഷേ അത് വെറുതെയായി, ജോലിയുമായി ബന്ധപ്പെട്ട അവളുടെ എല്ലാ ഡൗട്ടും ക്ലിയർ ചെയ്തു കൊടുക്കുവാൻ,  കഴിവുള്ളവരായിരുന്നു കൂടെയുണ്ടായിരുന്നവർ.

ഉച്ചയ്ക്ക് ലഞ്ചൊക്കെ കഴിഞ്ഞ് ഒന്നു വിശ്രമിക്കാം എന്ന് കരുതി,  വെറുതെ റെസ്റ്റിംഗ് റൂമിലെ സെറ്റിയിൽ ഇരിക്കുകയാണ് പൗർണമി. അമ്മയെ വിളിക്കുവാനായി ഫോൺ എടുത്തപ്പോഴാണ് അലോഷിയുടെ കോൾ അവളെ തേടി വരുന്നത്..

അവന്റെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞതും, അവളുടെ ഹൃദയത്തിൽ അവനോടുള്ള പ്രണയം ആർത്തിരമ്പി.
ഒരു മന്ദസ്മിതത്തോടെ
പൗർണമി പെട്ടെന്ന് ഫോൺ അറ്റൻഡ് ചെയ്തു..

ഹെലോ…

പൗർണമി,ഞാൻ അലോഷിയാടി കൊച്ചേ,,,,

അവന്റെ കരയുന്നതുപോലെയുള്ള ഒരു ശബ്ദം ആയിരുന്നു അവൾ ഫോണിലൂടെ കേട്ടത്.

പെട്ടെന്ന് പൗർണമിയുടെ വയറ്റിൽ ഒരു കൊള്ളിയാൻ മിന്നി.

കാത്തു…. അവൾ തലകറങ്ങി വീണു,ബ്ലഡ് വോമിറ്റ് ചെയ്തു, ഓഫീസിലെ സ്റ്റാഫ് ആരൊക്കെയോ ചേർന്ന് അവളെ ഹോസ്പിറ്റലിൽ എത്തിച്ചു, ആരെയെങ്കിലും കൂട്ടി നീയൊന്ന് അവിടേക്ക് ചെല്ലാമോ, എന്റെ കൊച്ചിന് എന്തുപറ്റിയെന്ന് പോലും അറിയില്ല…

നിലവിളിച്ചുകൊണ്ടുള്ള അലോഷിയുടെ പറച്ചിൽ കേട്ടതും പൗർണമിയ്ക്ക് ശ്വാസം നിന്നു പോയി.

പൗർണമി… ഹലോ നീ കേൾക്കുന്നില്ലേ കൊച്ചേ..
വീണ്ടും അവന്റെ ശബ്ദം.

ഇച്ചായാ, കേൾക്കുന്നുണ്ട്… അവൾ വിതുമ്പി.

ഞാൻ അവിനാശിനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, അവരെ ആരെയെങ്കിലും കൂട്ടി ഒന്ന് പോകാമോ, പപ്പയും മമ്മിയും നാട്ടിൽ നിന്ന് പോന്നിട്ടുണ്ട്.. ഞാന് ഇവിടെയായി പോയതുകൊണ്ട്, എന്റെ കൊച്ചിന് എന്തുപറ്റിയെന്ന് പോലും എനിക്കറിയില്ല..

ഇച്ചായൻ വിഷമിക്കേണ്ട,ഞാൻ ഇപ്പോൾ തന്നെ പൊയ്ക്കോളാം, ഇച്ചായൻ അവിനാശ് സാറിനോട് എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ..

ഹ്മ്മ്.. ഞാൻ വിളിച്ചു പറഞ്ഞു, നീ ഹോസ്പിറ്റലിൽ ചെന്നിട്ട് എന്നെ ഒന്ന് വിളിക്കാമോ, പ്ലീസ്..

വിളിക്കാം,  അവൾക്കൊരു കുഴപ്പവുമില്ലന്നേ, ഇച്ചായൻ പേടിക്കാതെ. ഞാനല്ലേ പറയുന്നേ.

പൗർണമി അവനെ സമാധാനിപ്പിച്ചു.

അപ്പോഴേക്കും അവിനാശും മറ്റൊരു ലേഡിയും കൂടി അവിടേക്ക് കയറി വരുന്നുണ്ടായിരുന്നു.

ഇച്ചായ,,,, ഞാൻ വെച്ചോട്ടെ സാർ വന്നിട്ടുണ്ട്, ഞങ്ങൾ ഉടനെ ഇറങ്ങുവാ.

പൗർണമി ഫോൺ കട്ട് ചെയ്ത ശേഷം, അവരുടെ ഒപ്പം അവിടുന്ന് ഇറങ്ങി.

ടൗണിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിലേക്ക് ആയിരുന്നു അവർ പോയത്.

പൗർണമിക്ക് ആണെങ്കിൽ യാതൊരു പരിചയമില്ലാത്ത സ്ഥലമായിരുന്നു അതെല്ലാം.

എന്നാലും അവളുടെ ഉള്ളിന്റെ ഉള്ളിൽ കാത്തുവിന്റെ മുഖം മാത്രമാണ്.

എന്റെ ഭഗവാനെ അവൾക്കൊരു ആപത്തും വരുത്തല്ലേ,പൗർണമി മിഴികൾ ഇറുക്കി അടച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ്..

ഏകദേശം അരമണിക്കൂറോളം എത്തി ഹോസ്പിറ്റലിൽ എത്തുവാൻ.

ഇടയ്ക്കൊക്കെ അലോഷി അവരെ മാറിമാറി വിളിക്കുന്നുണ്ട്.
നാട്ടിൽനിന്ന് അവരുടെ പപ്പയും മമ്മയും ഒക്കെ പൗർണമിയെ വിളിച്ച് സംസാരിച്ചു.

തങ്ങൾ ഉടനെ തന്നെ അവിടെ എത്തുമെന്നും,കാത്തുവിനെ കണ്ടിട്ട് വിളിക്കാമെന്നും പറഞ്ഞ് അവൾ അവരെ ആശ്വസിപ്പിച്ചു.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ പൗർണമിക്ക് തന്റെ കാലുകൾ വിറച്ചിട്ട് നടക്കാൻ പോലും ആവാത്ത അവസ്ഥയിലായിരുന്നു..

എൻക്വയറിയിൽ ചെന്ന് പേഷ്യന്റിന്റെ ഡീറ്റെയിൽസ് പറഞ്ഞപ്പോൾ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തുbഎന്നായിരുന്നു അവർക്ക് അറിയുവാൻ കഴിഞ്ഞത്.

മൂവരും വേഗം അവിടേക്ക് പാഞ്ഞു.

പിന്നെയും കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു അവളെ ഒന്ന് നേരിൽ കാണുവാനായി.

ഇഞ്ചക്ഷൻ എടുത്തതിനാൽ കാത്തു നല്ല മയക്കത്തിൽ ആയിരുന്നു,

പൗർണമി അവളുടെ കൈത്തണ്ടയിൽ മെല്ലെ വിരൽലോടിച്ചു കൊണ്ട് അവളെ വിളിച്ചു.

കാത്തു പതിയെ കണ്ണ് ചിമ്മി തുറന്നു.

തന്റെ മുന്നിൽ നിന്ന് കരയുന്ന പൗർണമി അവൾ കണ്ടു.

കുഴപ്പമില്ലെടി ഇപ്പോൾ കുറവായി..
കാത്തു മെല്ലെ പിറുപിറുത്തു.

അപ്പോഴും പൗർണമി കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു.

ഡോക്ടറെ കണ്ടു, മെഡിസിൻ എടുത്തപ്പോൾ മാറ്റമുണ്ട്..നീ എന്തിനാ ഇങ്ങനെ കരയുന്നത്.

മിഴികൾ പാതി ചിമ്മിയാണ് അവൾ അപ്പോഴും പൗർണമിയോട് സംസാരിക്കുന്നത്. മെഡിസിന്റെ  ആവാം ചെറിയ സെഡേഷനിലാണ് പേഷ്യന്റ്.. നിങ്ങൾ കണ്ടു കഴിഞ്ഞില്ലേ ഇനി ഡോക്ടറോട് പോയി സംസാരിച്ചോളൂ അദ്ദേഹം പറയും ഡീറ്റെയിൽസ് ഒക്കെ.

ഐസിയുവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് അവരോട് പറഞ്ഞു.

പിന്നീട് അവർ അവിടെ നിന്നും ഇറങ്ങി,ഡോക്ടറെ കാണുവാനായി പോയി.

ഡോക്ടർ റിയ മാത്യു ജോർജ്,എം ബി ബി സ്,, DGO

പൗർണമി ബോർഡ് വായിച്ചുകൊണ്ട് ഡോക്ടറുടെ ഒപിയിലേക്ക് പ്രവേശിച്ചു

ഹ്മ്മ്.. ഇരിയ്ക്ക്,നിങ്ങൾ മലയാളികൾ ആണല്ലേ..
ഒരു ചെറിയ മന്ദസ്മിതത്തോടെ ഡോക്ടർ ചോദിച്ചതും പൗർണമിയും അവിനാഷും തലകുലുക്കി.
അവർക്കും അപ്പോഴാണ് സമാധാനമായത്. കന്നഡയും ഇംഗ്ലീഷ് ഒക്കെ കലർന്ന ഒരു ഭാഷയിലായിരുന്നു, ഡ്യൂട്ടി നേഴ്സ് സംസാരിച്ചത്കൂടുതലും അവർക്കൊന്നും പിടികിട്ടിയില്ല താനും.
ഇതിപ്പോ മലയാളി ആണെന്ന് അറിഞ്ഞതിൽ അവർ  ആശ്വാസം കണ്ടെത്തി..

കാതറിന്റെ ആരാണ് നിങ്ങൾ?
ഡോക്ടർ ആദ്യം ചോദിച്ചത് അതായിരുന്നു.

അവർ വിവരങ്ങളൊക്കെ ഡോക്ടറോട് പറഞ്ഞു.

ഹ്മ്മ്… ഇവിടെ വരുമ്പോൾ അയാൾക്ക് നല്ല പെയിൻ ഉണ്ടായിരുന്നു, ഒരു അൾട്രാസൗണ്ട് എടുത്തു നോക്കി,  യൂട്രസിന്റെ ഉള്ളിലായി ഒരു ഫൈബ്രോയ്ഡ് വളരുന്നുണ്ട്. അത് വലിയ സൈസിൽ ഒന്നുമല്ല,  എന്നാലും വെച്ചുകൊണ്ടിരിക്കുന്നത് അത്ര സേഫ് അല്ല, എത്രയും പെട്ടെന്ന് റിമൂവ് ചെയ്ത് കളയുന്നതാണ് നല്ലത്, ഓവറിൽ രണ്ടുമൂന്നു സിസ്റ്റും ഉണ്ട്, അതെല്ലാം കൂടി ആയപ്പോൾ അയാൾക്ക് അത്യാവശ്യം നല്ല വേദനയായി, ഇപ്പോഴത്തെ കുട്ടികളിൽ ഇത് നാച്ചുറലായി കാണുന്നതാണ്, എന്നാലും ഒരു പരീക്ഷണത്തിന് നമ്മൾ വെച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല, ഒന്നെങ്കിൽ ഇവിടെവെച്ച് സർജറി ചെയ്യാം, അല്ലെങ്കിൽ നാട്ടിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയിട്ട് ആവാം, ഒരുപാട് വൈകിക്കാതെ ചെയ്യുന്നതാണ് നല്ലത്, ആ കുട്ടിയുടെ പേരൻസ് വരുന്നുണ്ടെന്ന് അല്ലേ പറഞ്ഞത്, അവരും കൂടി വന്നിട്ട് നമുക്ക് തീരുമാനിക്കാം, അതല്ലേ ബെറ്റർ.

ഡോക്ടർ ചോദിച്ചതും അവർ തല കുലുക്കി.

പേടിക്കേണ്ട ഇഷ്യൂ ഒന്നുമില്ല കേട്ടോ, വേദന പോകുവാനുള്ള മെഡിസിൻ ഒക്കെ കൊടുത്തിട്ടുണ്ട്, ഇന്നെന്തായാലും ഇവിടെ ഒബ്സർവേഷനിൽ  കഴിയട്ടെ,  കുഴപ്പമൊന്നുമില്ലെങ്കിൽvനാളെ ഡിസ്ചാർജ് ചെയ്യാം..

ആ സമയത്തായിരുന്നു പൗർണമിയുടെ ഫോണിലേക്ക് അലോഷി വിളിച്ചത്.

ഡോക്ടറോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ, അവരുടെ കയ്യിൽ ഒന്നു കൊടുക്കാമോന്ന് അലോഷി പൗർണമിയുടെ ചോദിച്ചു.

ഡോക്ടറുടെ പെർമിഷൻ കിട്ടിയതും, അവൾ ഫോൺ അവർക്ക് കൈമാറി.

അവരോട് മൂവരോടും പറഞ്ഞതുപോലെ തന്നെ, അലോഷിയോടും ഡോക്ടർ റിയ കാതറിന്റെ രോഗവിവരങ്ങൾ വിശദീകരിച്ചു..

പപ്പയും മമ്മിയും കൂടി വന്നശേഷം എന്താണെന്ന് വെച്ചാൽ തീരുമാനിക്കാം എന്ന് അവൻ അവർക്ക് മറുപടി കൊടുത്തു.

കുറഞ്ഞത് ഒരു പത്ത് തവണയെങ്കിലും,കാതറിൻ ഒക്കെയാണ് അവൾക്ക് പ്രോബ്ലം ഒന്നുമില്ലന്നു ഡോക്ടർ റിയ അവനോട് പറഞ്ഞുകൊണ്ടേയിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!