ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും കളിക്കാത്ത ഈ യുവാവാണ് ആസ്തിയില്‍ സച്ചിനെയും ധോണിയെയും മറികടന്നവന്
ഏറ്റവും ആസ്തിയുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍
പ്രാദേശിക ക്രിക്കറ്റില്‍ മാത്രം കളിച്ച, മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യന്‍ ടീമിലോ ഐപിഎല്ലിലോ കളിക്കാന്‍ അവസരം കിട്ടാതിരുന്ന ഹതഭാഗ്യന്. പക്ഷെ ഇന്ന് അവന് സച്ചിനെയും ധോണിയെയും രോഹിത്തിനെയും കോലിയെയുമെല്ലാം മറികടന്ന് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപടര്ത്തുകയാണ്. ക്രിക്കറ്റ് താരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനാകാത്ത ഈ യുവാവ് ആസ്തിയില്‍ എല്ലാവെരയും മറികടന്നു.
കളിച്ച് തുടങ്ങേണ്ട 22ാം വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് രാജിവെച്ച ഈ താരം ഇപ്പോള്‍ 70000 കോടിയുടെ ആസ്തിയുള്ള ബിസിനസ് മാനാണ്. ആര്യമാന് ബിര്‍ളയെന്ന യുവവാണ് ആ താരം. ബിസിനസ് ടൈക്കൂണ്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകന്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരിലൊരാളാണ് ആര്യമാന് ബിര്‍ള ഇന്ന് ബിസിനസുകളുടെ ഉത്തരവാദിത്തങ്ങളാല്‍ തിരക്കിലാണ്. ബിസിനസിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് ആര്യമാന് ക്രിക്കറ്റ് താരമാകാനാണ് ആഗ്രഹിച്ചത്. ക്രിക്കറ്റ് കരിയര്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തതാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ബിസിനസിന്റെ തിരക്കിനെത്തുടര്‍ന്ന് അദ്ദേഹം ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.