Kerala

മറ്റ് നിവൃത്തിയില്ല; വൈദ്യുതിനിരക്ക് വർധനവിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർധനവ് ഒഴിവാക്കാൻ ശ്രമിക്കും. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയിലേക്ക് ഒന്ന് നോക്കണമെന്നും മന്ത്രി പറഞ്ഞു.

മറ്റ് നിവൃത്തിയില്ലാതെയാണ് നിർക്ക് വർധിപ്പിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയെ കൂടി ചേർത്തായിരിക്കും കുറുവാ സംഘമെന്ന് വിളിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർധന ഒഴിവാക്കും. ഹൈഡൽ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ ആക്കിയിട്ടുണ്ട്. ഇത് പൂർത്തിയാക്കുന്നതോടെ നിരക്ക് വർധന വേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു.

അതേസമയം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തും. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!