Kerala

ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല, അത് വ്യക്തിപരമായ തീരുമാനം: മന്ത്രിയുടെ വിമർശനത്തോട് പ്രതികരിച്ച് ആശ ശരത്ത്

സ്‌കൂൾ കലോത്സവത്തിൽ സ്വാഗത ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി 5 ലക്ഷം പ്രതിഫലം ചോദിച്ചതിനെ മന്ത്രി വി ശിവൻകുട്ടി വിമർശത്തിൽ പ്രതികരണവുമായി നടി ആശ ശരത്ത്. താൻ പ്രതിഫലം വാങ്ങാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എന്നാൽ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു

ഞാൻ പ്രതിഫലം വാങ്ങാതെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്. വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവർ തീരുമാനിക്കുന്നതാണല്ലോ. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഇത്തവണയും കലോത്സവത്തിന് എത്താൻ ആഗ്രഹമുണ്ടെന്നും ആശ ശരത്ത് പറഞ്ഞു

സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചെന്നായിരുന്നു മന്ത്രിയുടെ വിമർശനം. കലോത്സവ വേദിയിലൂടെ സിനിമയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആർത്തിയും കാണിച്ചെന്നാണ് മന്ത്രി വിമർശിച്ചത്.

Related Articles

Back to top button
error: Content is protected !!