കളി കഴിഞ്ഞിട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എവിടേക്കാണ് പോകാനുള്ളത്; ചുരുങ്ങിയത് ഈ ധൃതിയെങ്കിലും നിര്‍ത്തൂ
രൂക്ഷ വിമര്‍ശനുവമായി മുന്‍ ഇന്ത്യൻ താരം

പെര്‍ത്തിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ന്യൂസിലാന്‍ഡിന് മുന്നില്‍ നാണംകെട്ടപ്പോഴുള്ള അതേ അവസ്ഥയിലേക്ക് മടങ്ങി പോയതോടെ രോഹത്തിനും സംഘത്തിനും രൂക്ഷ വിമര്‍ശവുമായി മുന്‍ ക്രിക്കറ്റര്‍മാര്‍. കളി മറന്ന ബാറ്റിംഗ്, ബൗളിംഗ് നിര ഇന്ത്യയെ നാണംകെടുത്തുകയാണെന്ന് കൂടുതല്‍ വ്യക്തമായതോടെ വിമര്‍ശനം നാനാ ഭാഗത്ത് നിന്നും ഉയരുകയാണ്. ആരാധകന്മാര്‍ക്കും ക്രിക്കറ്റ് വിദഗ്ധര്‍ക്കും പുറമെ മുന്‍ താരങ്ങളും ഇപ്പോള്‍ വിമര്‍ശനം കടുപ്പിച്ചിട്ടുണ്ട്.
സീനിയര്‍ താരങ്ങളായ കോലിയുടെയും രോഹത്തിന്റെയും മോശം പ്രകടനം തന്നെയാണ് വിമര്‍ശനങ്ങളുടെ പ്രധാന കാരണം. മോശം ഫോമില്‍ കളിക്കുന്ന കോലിയും രോഹത്തും ആവശ്യ സമയത്ത് ടീം അംഗങ്ങള്‍ക്ക് പ്രചോദനം പോലും നല്‍കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച വിജയം നേടിയ ശേഷമാണ് കഴിഞ്ഞ ദിവസം ടീം ഇന്ത്യ നാണംക്കെട്ട പ്രകടനം കാഴ്ചവെച്ചത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കാത്ത പക്ഷം ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനാവില്ല.
ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാര്‍ ധൃതി കാണിക്കുകയാണെന്നും അഡ്ലെയ്ഡില്‍ കൂട്ടത്തകര്‍ച്ച നേരിടാന്‍ കാരണം ബാറ്റ്സ്മാന്‍മാരുടെ ക്ഷമയില്ലായ്മയാണെന്നും മുന്‍ ക്രിക്കറ്റര്‍ പുജാര വിമര്‍ശിച്ചു. ഇന്ത്യന്‍ താരങ്ങളിലാരും 50 പന്ത് പോലും നേരിടാനുള്ള ക്ഷമ കാട്ടുന്നില്ല. ആദ്യത്തെ 10 ഓവറിനുള്ളില്‍ത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നു. ടെസ്റ്റില്‍ പിച്ചിനെക്കുറിച്ചും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും മനസിലാക്കാന്‍ ആദ്യം കുറച്ച് പന്തുകള്‍ നേരിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അതിന് തയ്യാറാവുന്നില്ലെന്നാണ് പുജാര പറയുന്നത്.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ഫോമിലേക്കെത്താത്തത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍ ആരാധകരും ആഗ്രഹിക്കുന്നത് പോലെ രോഹിത് വേഗത്തില്‍ ഫോം കണ്ടെത്തണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. രോഹിത്തിന്റെ കഴിഞ്ഞ പുറത്താകലുകളൊക്കെ പരിശോധിക്കുമ്പോള്‍ ശരിയായ പ്രശ്നം എന്താണെന്ന് വ്യക്തമാകും. ആദ്യ ഇന്നിങ്സില്‍ എല്‍ബിയില്‍ പുറത്തായ രോഹിത് രണ്ടാം ഇന്നിങ്സില്‍ ക്ലീന്‍ബൗള്‍ഡായി. രോഹിത് ശര്‍മ ക്രീസില്‍ നില്‍ക്കുന്ന ലൈനില്‍ ചില പ്രശ്നമുണ്ട്. സ്വിങ്ങിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല’ പുജാര പറഞ്ഞു. രോഹിത് ശര്‍മ പതിവ് ഓപ്പണര്‍ സ്ഥാനം കെ എല്‍ രാഹുലിന് നല്‍കി മധ്യനിരയിലാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ആറാം നമ്പറില്‍ കളിച്ച രോഹിത്തിന് മികച്ചൊരു ഷോട്ട് പോലും കളിക്കാനാകുന്നില്ല. അദ്ദേഹം പറഞ്ഞു.