Kerala
തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശ്ശൂർ ശാസ്താംപൂവത്ത് ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം നഗറിലെ മീനാക്ഷിയാണ് മരിച്ചത്. 70 വയസായിരുന്നു.
പടിഞ്ഞാക്കരപ്പാറ ഭാഗത്ത് വനത്തിനുള്ളിലാണ് സംഭവം. മീനാക്ഷി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പറയുന്നു. എപ്പോഴാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാനായില്ല.
ആളുകൾ വിവരം അറിയിച്ചതിന് അനുസരിച്ചാണ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്. മീനാക്ഷി ഇടയ്ക്ക് കാട്ടിനുള്ളിലേക്ക് പോകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.